loader

Excellence, Innovation, Vibrant

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് സ്വാഗതം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. സാംസ്കാരികമായ പുരോഗമന വീക്ഷണം പുലര്‍ത്തുന്നതിലും കോഴിക്കോട് ജില്ല എന്നും മുന്‍പന്തിയിലായിരുന്നു. പാരമ്പര്യത്തിന്‍റേയും ആധുനിക ജീവിത വീക്ഷണത്തിന്‍റേയും ഉത്തിഷ്ഠിത ഉള്‍ക്കൊള്ളുന്ന പുകള്‍പെറ്റ ജില്ലയാണ് കോഴിക്കോട്. ഈ ജില്ലയുടെ സര്‍വതോന്മുഖമായ വികസനം ലക്ഷ്യമായിക്കൊണ്ട് പ്രവൃത്തിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു. കാര്‍ഷിക വികസനം, മാലിന്യസംസ്കരണം, കുടിവെള്ളലഭ്യത ഉറപ്പുവരുത്തല്‍, കാലാവസ്ഥാമാറ്റം ചെറുക്കല്‍, തൊഴിലവസരങ്ങളും തൊഴില്‍ നൈപുണികളും വികസിപ്പിക്കല്‍, വേദനിക്കുന്നവരും ദുര്‍ബലരായവര്‍ക്കും താങ്ങും തണലും നല്‍കല്‍ തുടങ്ങിയവയാണ് ജില്ലാ പഞ്ചായത്തിന്‍റെ പ്രാഥമിക ദൌത്യമായി കണക്കാക്കുന്നത്. അതോടൊപ്പം എല്ലാ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതുമാണ്. ഭാരിച്ച ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങള്‍ക്കപ്പുറമായി ജില്ലയിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
- ഷീജ ശശി.

institution

& activities

our activities

You tube videos